എന്റെ പേര് അശ്വതി . മഞ്ചാടിയില്‍ ആണ് വീട് എന്ന് അവള് പറഞ്ഞു തുടങ്ങി .ഇത്രേം കേട്ടപോഴെ എന്റെ മനസ് നിറഞ്ഞ ഞാന്‍ ഏതോ സ്വപ്ന ലോകത്തേക്ക് പറന്നു . പിന്നീടു അവള് പറഞ്ഞതൊന്നും ഞാന്‍ കേട്ടതേ ഇല്ല . എന്റെ മനസ്സില്‍ ഞാന്‍ തന്നെ ഒരു പേര് അവള്‍ക്കു ഇട്ടു. “അച്ചു” .അന്നു മുതല്‍ മഞ്ഞകിളി പച്ച കിളി എന്ന പേരു എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പകരം അച്ചു കുടിയേറി . സത്യം പറഞ്ഞാല്‍ ഒരു സൗഹൃതം ,അതാവും അപ്പൊ എന്റെ മനസ്സില്‍ അവളോട് തോന്നിയത്.
ചെറുപ്പം മുതല്‍ അച്ഛനും അമ്മയും അധികം സ്നേഹം എനിക്ക് തന്നിട്ടുണ്ടെന്നു ഇതുവരെ ത്തോന്നിയിട്ടില്ല.ആകെ സന്തോഷം കൂട്ടുകാരുടെ ഒരു സ്നേഹവും ലാളനയും ഒക്കെ ആരുന്നു. ഇപോ പുതിയ സ്കൂള്‍ പുതിയ കൂട്ടുകാര്‍ ,ആകെ ഒരു ഒറ്റപെടല്‍ തോന്നിയപ്പോഴാ അച്ചുനെ കാണുന്നത്.അതാവും അവളോട് ഒരു പ്രത്യേക അടുപ്പം തോന്നിയത്. പക്ഷെ അടുപ്പം എന്റെ മനസ്സില്‍ മാത്രെ ഉള്ളു .അവളൊന്നു നോക്കുന്നു പോലും ഇല്ല. എങ്ങനേലും പതുക്കെ പതുക്കെ സംസാരിച്ചു തുടങ്ങണം.
അങ്ങനെ പതിയെ പതിയെ ഒരാഴ്ച നട്ടന്നു നീങ്ങി .പല പല സുഹൃത്തുക്കളെ കിട്ടി. അനീഷ്,ഷാജു, ദീപു,പിന്നെ ചില പെണ് സുഹൃത്തുക്കള്‍ സൗമ്യ, ഷാഹിന,ദിവ്യ ,പിന്നെ നമ്മുടെ അച്ചു .
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിത കഥയിലെ പാര വരുന്നത്. വൈകി അഡ്മിഷന് ആണു അവള് .പേര് സ്നേഹ . എന്തുകൊണ്ട് ഞാന്‍ പാര എന്ന് പറഞ്ഞതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും അല്ലെ. അത് ഒരു സര്‍പ്രൈസ് ആണ്.ഈ പ്രണയ കഥയുടെ മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് അത് മനസിലാകും.
അങ്ങനെ ചെറുതായി ക്ലാസുകള്‍ ഒക്കെ തുടങ്ങി .എല്ലാവരും പഠനത്തില്‍ ഒക്കെ മുഴുകി തുടങ്ങി. ഏറ്റവും മുമ്പിലുള്ള ബെഞ്ചില്‍ ആണ് ഞാന്‍ ഇരിക്കുന്നത്. അവിടിരുന്നു ഒന്ന് കണ്ണ് വെട്ടിച്ചു നോക്കിയാല്‍ എനിക്ക് അച്ചുനെ കാണാം. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിത്തുടങ്ങി . സ്നേഹ എന്നോട് നല്ല കൂട്ടായി. അവള് അവളുടെ ജീവിതത്തില്‍ ഉണ്ടായ പല പല സംഭവങ്ങളും പറഞ്ഞു. അവളുണ്ടേ പൊളിഞ്ഞു പോയ പ്രണയവും ഭാവി ഭാര്ടഹ്വിനെ കുറിച്ചുള്ള സങ്കല്പവും ഒക്കെ വിവരിച്ചു തന്നു. ആളല്പ്പം ഓവര്‍ ആണേലും ഒരു പാവം ആണെന്ന് തോന്നി. പേരിനൊരു അല്‍പ്പം ജാട പൊങ്ങച്ചം ഉണ്ട് പക്ഷെ.
അങ്ങനെ സ്നേഹ പതിയെ പതിയെ എന്നോട് അടുത്തു. ഇനിയും ഈ ബന്ധം മുന്നോട്ടു പോയാല്‍ അവള് എന്നെ ഇഷ്ടപെടും എന്ന് അവള് പറഞ്ഞപ്പോ ഞാന്‍ ഒന്ന് ഞെട്ടി പക്ഷെ ഉള്ളില്‍ ചെറിയ ഒരു സന്തോഷമോ എന്തക്കൊയോ ഒക്കെ തോന്നി. പ്രായത്തിന്റെ പക്വത ഇല്ലാത്ത കൊണ്ടാണെന്ന് തിരിച്ചറിയാന്‍ ഒരുപാട് വര്‍ഷം വേണ്ടി വന്നു അവള്‍ക്കു. അവളുടെ സ്ഥാനത് അച്ചു ആരുന്നെ ഞാന്‍ അപോഴേ പച്ചക്കൊടി കാണിച്ചേനെ.പക്ഷെ അച്ചു അധിക്കം എന്നോട് മിണ്ടാറെ ഇല്ല.
അന്നു സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോ ചെറിയ മഴ ഉണ്ടാരുന്നകൊണ്ട് ഞാന്‍ ഒരു കടയില്‍ കേറി നിന്നരുന്നു.അങ്ങനെ കടയില്‍ നില്ക്കുമ്പോ റോഡ്ലൂടെ ഒരു ബസ് പോകുന്നു.കൃത്യം കടയുടെ മുമ്പില്‍ വന്നതും ബസ് നിന്ന്. അതില്‍ നിന്നും ആരൊക്കയോ ഇറങ്ങി പോകുന്നു.വെറുതെ ഒന്ന് സൂക്ഷിച്ചു നോക്കി .അതാ അച്ചു.കുട ചൂടി പതിയെ നടക്കുന്നു. എന്റെ മുന്നിലൂടെയ അവള് നടന്നത്.എന്റെ തോന്നു മുമ്പില്‍ എത്തിയതും അവള് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി എന്നോടു ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു . ഈശ്വരാ ……… ഒരു ഇടിയും മിന്നലും ഒന്നിച്ചു എന്റെ നെഞ്ചില്‍ തറച്ചപോലെ തോന്നി . ഞാന്‍ ഒന്ന് എന്റെ പുറകിലേക്ക് നോക്കി ഇനി പുറകിലെ ആരോടേലും ആണോ ചിരിച്ചേ. പക്ഷെ ആരുമില്ല. അപ്പൊ എന്നോട് തന്നെ. പെട്ടന്ന് ഞാന്‍ അവളെ നോക്കി…പക്ഷെ അവള് അപ്പോഴേക്കും നടന്നു നീങ്ങി കഴിഞ്ഞിരുന്നു. ഹാ മതി…ഒന്ന് ചിരിച്ചല്ലോ ..ഇനി ഇത്തിരി മഴ നനഞ്ഞാലും വേണ്ടില്ല.,,…അനിയത്തിപ്രാവ് സിനിമയിലെ “ഒരു രാജമല്ലി വിടരുന്ന പോലെ” എന്നാ പാട്ടും മൂളി ക്യ്ക്ലെഇല് കീറി വീട്ടിലേക്കു പോയി….വീടെത്തും വരെ അച്ചുന്റെ ആ പുഞ്ചിരി മാത്രം ആരുന്നു മനസ്സില്‍ .
തുടരും ………..
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സില്‍ എഴുതി അറിയിക്കുക
ella idathum venam
ReplyDeletealiya frnds ella idathum niranj nilkanam
ReplyDelete