ശ്വാസം വിടാതെ ആണ് അടുത്തേക്ക് ചെലുന്നത് .പതിയെ ഞാന്‍ കൈ നീട്ടി ഒന്ന് തോണ്ടി വിളിക്കാമെന്ന് കരുതി കൈ ഒന്ന് നീട്ടാന്‍ തുടങ്ങിയപ്പോഴേക്കും അവളെ ആരോ പുറകില്‍ ഉണ്ടെന്നു ഉള്‍ വിളി ഉണ്ടായപോലെ തിരിഞ്ഞു പോലും നോക്കാതെ ഓഫിസ് മുറിയിലേക്ക് നടന്നു. തോണ്ടാന്‍ നീട്ടിയ കൈ ആരും കണ്ടു ചമ്മണ്ട എന്ന് കരുതി അതുപോലെ നീട്ടി എന്‍റെ തന്നെ തലമുടി ഒന്ന് ഒതുക്കി . താക്കോല്‍ ഇട്ടു സൈക്കിള്‍ തുറന്നു ഞാന്‍ നമ്മുടെ ഹെര്‍ക്കുലിസ് ഭഗവാന്‍റെ മുകളില്‍ കയറി വീട്ടിലേക്കു പോയി .
വീട്ടിലേക്കുള്ള ആ 6 കിലോമിറ്റെര്‍ ആ പച്ച പട്ടുപാവടക്കാരിയെ കുറിച്ചു ഓരോന്ന് ഓര്‍ത്തു മനസ്സില്‍ ഓരോന്ന് പിറുപിറുത്തുകൊണ്ടു മുന്നോട്ടു പോയി. അവളുടെ പേര് ഒന്ന് അറിഞ്ഞരുന്നേല്‍ കൊള്ളാമാരുന്നു എന്ന് ഓര്‍ത്തപ്പോ ഒത്തിരി വിഷമം തോന്നി. അല്ലേലിപ്പോ ഞാന്‍ എന്തിനാ വിഷമിക്കുന്നേ .. അവള്‍ എന്‍റെ കാമുകി ഒന്നും അല്ലല്ലോ ..ആ അങ്ങനെ ആശ്വസിച്ചു വീടെത്തി,
വീട്ടില്‍ എത്തിയപ്പോ അമ്മ വാതുക്കല്‍ തന്നെ നില്‍പ്പുണ്ടാരുന്നു . അഡ്മിഷന്‍ കിട്ടി എന്നറിഞ്ഞപ്പോ അമ്മക്ക് വലിയ സന്തോഷം ആയി.അപ്പൊ തന്നെ നമ്മുടെ പിതാശ്രിയെ വിളിച്ചു കാര്യം പറഞ്ഞു. മാധവന്‍ സാര്‍ ആണോ എല്ലാം ചെയ്തതെന്ന് അച്ഛന്‍ ചോദിച്ചപ്പോഴാണ് ഞാന്‍ ആ മഹത്തായ മണ്ടത്തരം ഓര്‍മ്മ വന്നത് ..ആ കറുത്ത് തടിച്ചു ആജാനബാഹു ആയ സാറിന്‍റെ പേര് ചോദിക്കാന്‍ മറന്നു . ഒരു താങ്ക്സ് പോലും ഞാന്‍ പറഞ്ഞില്ല.. അതെങ്ങനാ അവള് കാരണം അല്ലെ മറന്നത് . ആ പച്ചപട്ടു പാവാട പെണ്ണ് അവിടെ നിന്നില്ലരുന്നെല്‍ ഞാന്‍ ഒരു പക്ഷെ മാധവന്‍ സാറിനോട് താങ്ക്സ് പറഞ്ഞേനെ.. ആ അത് പോട്ടെ അടുത്ത ആഴ്ച സ്കൂള്‍ തുറക്കും അപ്പൊ പോയി ഒരു സോറി പറഞ്ഞേക്കാം.
രാത്രി അത്താഴം കഴിക്കുമ്പോ എന്‍റെ അനിയത്തി ചോദിച്ചു പരിചയം ഉള്ള ആരേലും അഡ്മിഷന്‍ എടുക്കാന്‍ വന്നോ എന്ന്. അപ്പോഴാണ് ഞ നമ്മുടെ പച്ച പട്ടുപവടക്കാരിയുടെ കാര്യം ഓര്‍ത്തത് .
ഞാന്‍ പറഞ്ഞു ആരേം കണ്ടില്ല.ഞാന്‍ ശ്രദധിചില്ല ,അഡ്മിഷന്‍ കഴിഞ്ഞപ്പോഴേ ഞാന്‍ അവിടുന്ന് ഇങ്ങു വന്നു എന്ന് ,
ചെറിയ ഒരു മഴയുടെ ലക്ഷണം .ഉടനെ മഴ പെയ്യുമെന്ന് തോന്നുന്നു ഇടിയും മിന്നലും ഉണ്ട്. ടെലിവിഷന്‍ന്‍റെ വയര്‍ ഒക്കെ ഊരി വിട്ടിട്ടു കിടക്കാന്‍ അമ്മ പറഞ്ഞു. ഞാന്‍ അതൊക്കെ ഊരി ഇട്ടു,നേരെ മുറിയില്‍ പോയി . കണ്ണാടിയില്‍ ഒന്ന് നോക്കി
മീശ ഒരിത്തിരി കൂടി വളര്‍ന്നിരുന്നെല്‍ ഒരു ഗമ ഉണ്ടാരുന്നു..ഒന്ന് പൊടിഞ്ഞു വരുന്നുണ്ട്..താടി വളരുന്ന ലക്ഷണം ഇല്ല..
ഇപ്പോഴത്തെ പെമ്പിള്ളെര്‍ക്ക് താടിം മീശേം ഉള്ളതാണോ ഇഷ്ടം അതോ ഇല്ലാത്തതാണോ ഇഷ്ടം?. ഗ്ലാമര്‍ ഇത്തിരി കൂടി ഒന്ന് കൂട്ടാന്‍ എന്താ വഴി.?
പഴയ കുറെ വനിത തപ്പി എടുത്തു അതിലൊക്കെ ഒന്ന് പരതി .പക്ഷെ വലിയ ഗുണം ഉണ്ടാകുന്ന ഐഡിയ ഒന്നും കിട്ടിയില്ല. ഒരാഴ്ചകൊണ്ട് മൊത്തത്തില്‍ സെറ്റപ്പ് ഒക്കെ ഒന്ന് മാറ്റണം. ..പക്ഷെ എങ്ങനെ? ..ഹോ അതൊന്നും നടക്കില്ല…ഞാന്‍ ഓര്‍ത്തു..
“അല്ലേലും കേരളത്തിലെ ആണുങ്ങള്‍ക്ക് എന്തിനാ ഗ്ലാമര്‍ കേറി കിടക്കടാ” ഞാന്‍ എന്നോട് തന്നെ പറഞ്ഞു
അങ്ങനെ നീണ്ട ഒരാഴ്ച തീര്‍ന്നു സ്കൂള്‍ തുറക്കുന്ന ദിവസം എത്തി രാവിലെ കുളിച്ചൊരുങ്ങി സ്കൂളില്‍ എത്തി. ആദ്യ ദിവസം അല്ലെ അപ്പൊ ഇന്നു ഉച്ച വരയെ ക്ലാസ്സ് ഉണ്ടാകു .അതിനാല്‍ ചോര്‍ എടുതില്ല. ഒരു ബുക്കും പിന്നെ എന്തേലും കുത്തിക്കുറിക്കാന്‍ ഒരു പേന കൂടി എടുത്തു കൊണ്ട പോയത്. “എന്‍റെ പോന്നു ദൈവമേ,ആ പെണ്ണിന് അഡ്മിഷന്‍ കിട്ടി കാണണെ.ഇനി അഥവാ കിട്ടിയില്ലേ വേറെ ഏതെങ്കിലും തരുണീ മണികള്‍ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു പതിയെ ഗേറ്റ് കഴിഞ്ഞു അകത്തേക്ക് കയറി. മരത്തിന്റെ ചുവട്ടില്‍ ആദ്യം നോക്കി അവള്‍ ഉണ്ടോ എന്ന്.പക്ഷെ ഇല്ലാരുന്നു. സ്റ്റാഫ് റൂമില്‍ പോയി മാധവന്‍ സാറി നെ കണ്ടു പഴയ ഒരു താങ്ക്സും അതിന്റെ കൂടെ വാല്‍ പോലെ ഒരു സോറിയും കൂടി കൊടുത്തു. അപ്പൊ സര്‍ പറഞ്ഞു" സാരമില്ല കണ്ണാ, നീ ക്ലാസ്സില്‍ ചെല്ല്. ടീച്ചര്‍ ഇ പ്പോ വരും. പുതിയ കുട്ടികള്‍ ഒക്കെ അവിടിരിപ്പുണ്ട്. പോയി പരിചയപ്പെട്. ഞാന്‍ ഒന്ന് മൂളി.പെട്ടന്നാണ് എന്‍റെ പുറകില്‍ ഒരു സ്ത്രീ ശബ്ദം.. ഞാന്‍ തിരിഞ്ഞു നോക്കി ……………………………
തുടരും
Saturday, October 11, 2014
1:29 AM
ഭാഗം 2- എന്‍റെ പ്രണയം
ഈ നോവല്‍ ezhuthiyathu
Unknown
ഞാന്‍ സൂരജ് .ഈ ബ്ലോഗിന്റെ ലേഖകന്‍ ആണ് .ബ്ലോഗിങ്ങ് ഒരു നേരമ്പോക്കിന് വേണ്ടി തുടങ്ങിയതാണ്.ഓരോ സമാഹാരങ്ങളും വായിച്ചു നിങ്ങളുടെ അഭിപ്രായം comment ബോക്സില്‍ എഴുതി അറിയിക്കണം
Related Posts
Subscribe to:
Post Comments (Atom)
0 comments:
Post a Comment