Friday, October 10, 2014

ഭാഗം 1- എന്‍റെ പ്രണയം

നേരം വെളുത്തുവരുന്നതേ ഉള്ളു ഒരു 6 മണി ആയിക്കാണും അപ്പോ എന്‍റെ അമ്മ  അടുക്കളയില്‍ നിന്ന് എന്തൊക്കെയോ കലപില പറയുന്നുണ്ട്.എന്നെ രാവിലെ തെറികൊണ്ടുള്ള അഭിഷേകം ആണെന്ന് ഒന്ന് ഊഹിച്ചെടുത്തു.കാര്യം വേറെ ഒന്നും അല്ല. ഇന്നാണ് പ്ലസ്‌ടു സ്കൂളില്‍ അഡ്മിഷന്‍റെ ഇന്റര്‍വ്യൂ .സീറ്റ്‌ വളരെ കുറവാണു,പക്ഷെ കിട്ടിയാല്‍ കിട്ടി .രാവിലെ നേരത്തെ പോയി അവിടെ ഉള്ള ഏതോ ഒരു സാറിനെ  കണ്ടാല്‍ അദ്ദേഹം അഡ്മിഷന്‍ ശരി ആക്കി തരും
  എന്ന് അച്ഛന്‍ ഇന്നലെ രാത്രി അത്താഴം കഴിക്കുമ്പോള്‍ പറയുന്നുണ്ടാരുന്നു. എന്തായാലും ഞാന്‍ അത് മറന്നു...അതിന്റെ ആണ് ഈ തെറി അടുക്കളയില്‍നിന്നും വരുന്നത് .എന്തായാലും ഉറക്കം പോയി. ഇനി എഴുന്നേറ്റു റെഡി ആയി സ്കൂളില്‍ പോകാം .ഞാന്‍ എഴുന്നേറ്റു പല്ലു തേപ്പ് ഒരു അന്ധവിശ്വാസം ആണെന്ന് ഏതോ മഹാന്‍ പറഞത് ഒന്ന് ഓര്‍ത്തു നോക്കി..പക്ഷെ വേണ്ട,  ഇന്നു  പല്ലു തേചെക്കാം ,ഇനി അതിന്റെ പേരില്‍ അഡ്മിഷന്‍ ക്യാന്‍സല്‍ ആകണ്ട.
                                           8 മണി ആയപ്പോഴേക്കും ഞാന്‍ റെഡി ആയി രാവിലത്തെ പ്രാതല്‍ കഴിക്കാന്‍ ഇരുന്നു. നല്ല ചൂട് അപ്പോം മൊട്ട കറിയും ..വയറു നിറയെ തട്ടി , വീട്ടിന്നു ഇറങ്ങും മുമ്പ് കണ്ണാടിയില്‍ മുഖം ഒന്നുടെ ഒന്ന് നോക്കി . പുതിയ അഡ്മിഷന്‍ അല്ലെ വല്ല മാട പ്രാവ്കളും ഉണ്ടേല്‍ വെറുതെ ഒരു ചാന്‍സ് കളയരുതല്ലോ .
ആ പച്ച ഹെര്‍കുലിസ് സൈക്കിള്‍ എടുത്തു ആഞ്ഞൊരു ചവിട്ടു .ഒരു 6 കിലോമീറ്റര്‍ ഉണ്ട് വീട്ടിനു സ്കൂളില്‍ . അങ്ങനെ ഒരു അര മണിക്കൂര്‍കൊണ്ടു സ്കൂളില്‍ യെത്തി ...ക്ഷീണം ഉണ്ടേലും കുഴപ്പം ഇല്ല വേഗം കാര്യം നടക്കണം. ഞാന്‍ സൈക്കിള്‍
school with tree bk
പതിയെ സ്കൂളിന്റെ മുമ്പില്‍ ഉള്ള ഒരു ബദാമിന്റെ മരത്തിന്റെ ചുവട്ടില്‍ വെച്ച് നേരെ ഓഫീസില്‍ ചെന്ന് അച്ഛന്‍ പറഞ്ഞ ആ സര്‍നെ കണ്ടു .നല്ല തടിച്ചിട്ടു കറുത്ത ഒരു ആജാനബാഹു . പക്ഷെ ആളു മിടുക്കനാണ് .പത്തു മിനിറ്റ് കൊണ്ടു എന്റെ അഡ്മിഷന്‍ ഒക്കെ ആയി . ഞാന്‍ സാര്‍നോട് ഒരു താങ്ക്സ് പറഞ്ഞു . "കണ്ണന്‍റെ അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം ആണ് അഡ്മിഷന്‍ ശരി ആകിയത്. സീറ്റ്‌ യെല്ലാം തീര്ന്നരുന്നു .നിന്‍റെ അച്ഛന്‍ ആദ്യമായി ഒരു ആവശ്യം പറഞ്ഞത് കണ്ണന്‍റെ അഡ്മിഷന്‍ സീരി ആക്കാന..അതാണ് ഞാന്‍ രാവിലെ വരന്‍ പറഞ്ഞതു "-ഒരു ഒറ്റ ശ്വാസത്തില്‍ സാര്‍  ഇതു പറഞ്ഞപ്പോഴാണ്  ഞാന്‍  എന്‍റെ അച്ഛന്റെ ഒരു പിടിപാട് മനസീലയതു. അങ്ങനെ അതും ഇതും ഓര്‍ത്തു സ്കൂളിന്റെ ഭംഗിയും ആസ്വധിച്ചു  ഒരു ചെറിയ ദിവാ  സ്വപ്നവും കണ്ടു എന്‍റെ പച്ച ഹെര്‍കുലിസിന്‍റെ അടുത്ത് എത്തിയപ്പോഴാണ്‌ ഞാന്‍ അവളെ കണ്ടത് green.ഒരു പച്ച പട്ടുപാവാടയും ബ്ലൌസും ഇട്ടു എണ്ണയുടെ മിനുസമുള്ള മുടി ഒന്ന് ഒതുക്കി കെട്ടി വെളുത്ത നീണ്ട മുഖം ഉള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി .ഏതോ ഒരു തുണിക്കടയുടെ പരസ്യമുള്ള ഒരു കവര്‍‍‍‍ മടക്കി നെഞ്ചോട്‌ ചേര്‍ത്ത്‌ എന്തോ ആലോചിച്ചു നില്‍ക്കുകയാണ്. ഒരു വിഷമം മനസ്സില്‍ ഉണ്ട് എന്ന് കണ്ടാല്‍ മനസിലാകും. പെട്ടന്ന് എന്റെ പിന്നില്‍ വീണ്ടു നമ്മുടെ പഴയ സാര്‍ വന്നു “കണ്ണാ ദേ ആ പച്ച ഡ്രസ്സ്‌ ഇട്ട കുട്ടിയെ  കണ്ടോ, അവളുടെ അഡ്മിഷന്‍ ഇതു വരെ ശരിയായില്ല      ആരേലും  ക്യാന്‍സല്‍ ചെയ്താലേ ഇനി അവള്‍ക്ക് സീറ്റ്‌ കിട്ടു. ആ സീറ്റ്‌ വെയിറ്റിംഗ് ആണ്. ഞാന്‍ ഒന്ന് മൂളി . അപ്പൊ സാര്‍ വീണ്ടും പറഞ്ഞു നീ  പോയിട്ട്  അടുത്ത ആഴ്ച വാ. ക്ലാസ്സ്‌ തുടങ്ങും. ഞാന്‍ ശരി എന്ന് പറഞ്ഞു പതിയെ ആ പെണ്‍കുട്ടിയെ നോക്കി അടുത്തേക്ക് വന്നു. എവിടയോ കണ്ടു പരിചയം ഉള്ള മുഖം.പക്ഷെ ഓര്‍മയില്ല.ഒന്ന് പോയി പേര് ചോദിക്കാം. ഒരു പേര് ചോദിച്ചുന്നു വെച്ച് ആകാശം ഒന്നും ഇടിഞ്ഞു വീഴിലല്ലോ .ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു..


                                                                                                                                           തുടരും…… 
                         
ഈ നോവലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കാണുന്ന കമന്റ്‌ ബോക്സില്‍ എഴുതി അറിയിക്കുക



Unknown

ഞാന്‍ സൂരജ് .ഈ ബ്ലോഗിന്റെ ലേഖകന്‍ ആണ് .ബ്ലോഗിങ്ങ് ഒരു നേരമ്പോക്കിന് വേണ്ടി തുടങ്ങിയതാണ്.ഓരോ സമാഹാരങ്ങളും വായിച്ചു നിങ്ങളുടെ അഭിപ്രായം comment ബോക്സില്‍ എഴുതി അറിയിക്കണം

2 comments:

 

Copyright @ 2013 Malayalam Trolly.

Designed by Templateiy & CollegeTalks