Showing posts with label എന്‍റെ പ്രണയം. Show all posts
Showing posts with label എന്‍റെ പ്രണയം. Show all posts

Friday, December 26, 2014

ഭാഗം 5- എന്‍റെ പ്രണയം

അങ്ങനെ പാട്ടുപാടി തീര്‍ന്നതും പടത്തിന്‍റെ   ക്ലൈമാക്സ്‌ വന്നതും ഒരുപോലെ. വീടിന്‍റെ ഗൈറ്റില്‍ അമ്മ നില്‍പ്പുണ്ട്. ആ മുഖം കണ്ടാല്‍ അറിയാം വില്ലന്‍ ലുക്ക്‌ . ഞാന്‍ ഒന്ന് നെടുവീര്‍പ്പെട്ടു അകത്തേക്ക് കയറി.

                  rain       ക്ലാ ക്ലാ ക്ലീ ക്ലീ.  ഞാന്‍ തിരിഞ്ഞു നോക്കി. മുറ്റത്ത്‌ നില്‍ക്കുന്ന അമ്മയുടെ തെറിവിളി ആയിരുന്നു. വയറു നിറഞ്ഞു ഞാന്‍ ഒരു ഏമ്പക്കം വിട്ടു അകത്തേക്ക് കയറി. ഒരു ബൈക്ക് വന്നു നിന്ന ശബ്ധം കേട്ട്   തിരിഞ്ഞു.  ദേഷ്യപെട്ട് ഒരു വരവായിരുന്നു അച്ഛന്‍റെ. ഇടി വെട്ടിയവന്‍റെ തലയില്‍ പാമ്പ് കടിച്ചുന്നു പറയുന്ന പോലെ ആയിരുന്നു എന്‍റെ  അവസ്ഥ . മഴയത്ത്  സൈക്കിള്‍ സ്പീഡ് കൂടിയത് ഞാന്‍ അറിഞ്ഞില്ല പക്ഷെ ആ വിവരം ആരോ അച്ഛനോട് പറഞ്ഞു കൊടുത്തു. എന്തായാലും കിട്ടേണ്ടതെല്ലാം കിട്ടി. വളരെ സന്തോഷത്തോടെ മുറിയിലേക്ക് പോയി. ഒരു തോര്‍ത്തെടുത്ത് നനഞ്ഞ തല തോര്‍ത്തി കണ്ണാടിയില്‍ നോക്കി.പക്ഷെ കണ്ണാടിയില്‍ ഞാന്‍ എന്റെ മുഖം അല്ല കാണുന്നത് അച്ചുന്റെ മുഖം .

  വൈകിട്ട് പഠിക്കാന്‍ പുസ്തകം തുറന്നപോലും അവളുടെ മുഖം ആണ് . ഒരുകാര്യത്തിലും ശ്രദ്ധിക്കാന്‍  അങ്ങോട്ട്‌ മനസ് വരുന്നില്ല.

ചോറുണ്ടിട്ട് ഞാന്‍ കേറി കിടന്നു.

 

“എടാ കണ്ണാ , വേഗം എന്നേറ്റു പല്ലു തേക്ക്‌ . രാവിലെ മാധവന്‍ സര്‍ന്‍റെ വീട്ടില്‍ കെമിസ്ട്രി ടുഷന്‍ ഉള്ളതാ.” അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു പറയുന്നുണ്ട്.

ഞാന്‍ കുളിച്ചു റെഡി ആയി .  രാവിലത്തെ കാപ്പി ഒക്കെ കുടിച്ചു.

 

“കണ്ണാ ഒന്ന് വേഗം വാ.ഇല്ലെങ്കി നമ്മള്‍ അവിടെ എത്തുമ്പോഴേക്കും ലേറ്റ് ആകും.”- അരുണ്‍ പറഞ്ഞു

ഹാ..വരുവ .ഒരു മിനിറ്റ് -ഞാന്‍ മറുപടി കൊടുത്തു.

ഓരോ ഓരോ കുശലം  പറഞ്ഞു ഞാന്‍ കൃത്യ സമയത്ത് മാധവന്‍ സിര്‍ന്റെ വീട്ടില്‍ എത്തി. ക്ലാസ്സ്‌ കഴിഞ്ഞു നേരെ സ്കൂളിലേക്ക് .അതാണ് പതിവ്. അന്നും പതിവ് തെറ്റിച്ചില്ല. ഞങ്ങള്‍ സ്ചൂളിലെതിയപ്പോ കൃത്യ സമയത്ത് തന്നെ ശ്രീകുട്ടി ബസ്‌ വന്നു. അതില്‍ നമ്മുടെ അച്ചുവും പരിവാരങ്ങളും ഉണ്ടായിരുന്നു.

ഞങ്ങള്‍ ഒന്ന് പുഞ്ചിരി കൈമാറി .നേരെ ക്ലാസ്സില്‍ കയറി. ഓരോ ക്ലാസ്സ്‌ കഴിയുംബോഴുമുള്ള ഇടവേളയില്‍ പഞ്ചാരയടി നന്നായി നടക്കുന്നുണ്ട്.

 

“എടൊ , ഈ ബ്ലഡ്‌ പ്രഷര്‍ നോക്കുന്നതെങ്ങനെന്നു ശിനി ടീച്ചര്‍ പഠിപ്പിച്ചത് എനിക്കങ്ങോട്ട് മനസിലായില്ല. മാഷ്‌ ഒന്ന് പറഞ്ഞു തരുമോ ഒന്നുടെ.ഞാന്‍ നോട്സ് എഴുതി എടുക്കാം.”- അച്ചുന്റെ ശബ്ദം ആയിരുന്നു. അതും എന്നോടാണ് ഈ ഡയലോഗ്

 

ഞാന്‍ പറഞ്ഞു “ പിന്നെന്താ ഞാന്‍ പറഞ്ഞു തരാം”

“ടാ, എങ്കില്‍ ഞാനും കൂടി ഈരിക്കട്ടെ- സ്നേഹയുടെ അഭ്യര്‍ത്ഥന ആയിരുന്നു അത്

ഞാന്‍ ഓക്കേ പറഞ്ഞു . എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു . അല്പം മടിയോടെ ആണേലും മടിച്ചി അച്ചു അതൊക്കെ എഴുതി എടുക്കുന്നുണ്ട്. കൂട്ടത്തില്‍ ഞങ്ങള്‍ കുശലം ചോദിച്ചു പരസ്പരമുള്ള  ബോറടി  മാറ്റി കൊണ്ടിരുന്നു.

 

അച്ചു ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നോട് .എന്‍റെ  വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു  ,എന്ത് ചെയ്യുന്നു എന്നുമൊക്കെ,. തിരിച്ചു അവളും അവളെ കുറിച്ചു പറഞ്ഞുതന്നു .

 

അവളുടെ ചെറുപ്പത്തിലെ അവള്‍ടെ അച്ഛന്‍ മരിച്ചു.കേട്ടപ്പോള്‍ എനിക്കല്പം സങ്കടം തോന്നിയെങ്കിലും അവള്‍ അത് പറഞ്ഞത് വളരെ സിമ്പിള്‍ ആയിട്ടരുന്നു .

ഞാനും സ്നേഹയും അച്ചുന്റെ വര്‍ത്തമാനം കേട്ടിരുന്നു. ആ ഇരുപ്പില്‍ എന്‍റെയും അച്ചുന്റെയും സൗഹൃദം വളരുകയായിരുന്നു കാരണം ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.

 

അതേസമയം സ്നേഹയും എന്നോട് കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. എന്തും തുറന്നു പറയുന്ന ഒരു സൊഭാവം ആയിരുന്നു സ്നേഹയുടെ.

 

അങ്ങനെ ദിവസങ്ങളും മാസങ്ങളും നടന്നു നീങ്ങി. ഒരു ദിവസം സ്കൂളില്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ സ്നേഹ എന്നോട് പറഞ്ഞു ……….

 

 

                                                                                                                           തുടരും …….

 

പ്രിയ വായനക്കാരെ ..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കാണുന്ന കമന്റ്‌ ബോക്സില്‍ എഴുതി അറിയിക്കുക ….

 

 

 

 

 

 

 

 

 

Wednesday, November 12, 2014

ഭാഗം 4 -എന്‍റെ പ്രണയം

എന്‍റെ പേര്  അശ്വതി  . മഞ്ചാടിയില്‍ ആണ് വീട് എന്ന് അവള്‍ പറഞ്ഞു തുടങ്ങി .ഇത്രേം  കേട്ടപോഴെ എന്റെ മനസ് നിറഞ്ഞ ഞാന്‍ ഏതോ സ്വപ്ന ലോകത്തേക്ക് പറന്നു .  പിന്നീടു അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടതേ ഇല്ല . എന്‍റെ  മനസ്സില്‍ ഞാന്‍ തന്നെ ഒരു പേര് അവള്‍ക്കു ഇട്ടു. “അച്ചു” .അന്നു മുതല്‍ മഞ്ഞകിളി പച്ച കിളി എന്ന പേരു എന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞു പകരം അച്ചു കുടിയേറി . സത്യം പറഞ്ഞാല്‍ ഒരു സൗഹൃതം ,അതാവും അപ്പൊ എന്‍റെ മനസ്സില് ‍ അവളോട്‌ തോന്നിയത്.

 

                               ചെറുപ്പം മുതല്‍ അച്ഛനും അമ്മയും അധികം സ്നേഹം എനിക്ക് തന്നിട്ടുണ്ടെന്നു ഇതുവരെ ത്തോന്നിയിട്ടില്ല.ആകെ സന്തോഷം കൂട്ടുകാരുടെ ഒരു സ്നേഹവും ലാളനയും ഒക്കെ ആരുന്നു. ഇപോ പുതിയ സ്കൂള്‍ പുതിയ കൂട്ടുകാര്‍ ,ആകെ ഒരു ഒറ്റപെടല്‍ തോന്നിയപ്പോഴാ അച്ചുനെ കാണുന്നത്.അതാവും അവളോട്‌ ഒരു പ്രത്യേക അടുപ്പം തോന്നിയത്. പക്ഷെ അടുപ്പം എന്‍റെ  മനസ്സില്‍ മാത്രെ  ഉള്ളു .അവളൊന്നു നോക്കുന്നു പോലും ഇല്ല. എങ്ങനേലും പതുക്കെ പതുക്കെ സംസാരിച്ചു തുടങ്ങണം.

 

അങ്ങനെ പതിയെ പതിയെ ഒരാഴ്ച നട്ടന്നു നീങ്ങി .പല പല സുഹൃത്തുക്കളെ കിട്ടി. അനീഷ്‌,ഷാജു, ദീപു,പിന്നെ ചില പെണ്‍ ‍ സുഹൃത്തുക്കള്‍ സൗമ്യ, ഷാഹിന,ദിവ്യ ,പിന്നെ നമ്മുടെ അച്ചു .

 

അങ്ങനെ ഇരിക്കുമ്പോഴാണ് എന്‍റെ  ജീവിത കഥയിലെ പാര വരുന്നത്. വൈകി അഡ്മിഷന്‍ ആണു അവള്‍ ‍ .പേര് സ്നേഹ . എന്തുകൊണ്ട് ഞാന്‍ പാര എന്ന് പറഞ്ഞതെന്ന് നിങ്ങള് ഓര്‍ക്കുന്നുണ്ടാകും അല്ലെ. അത് ഒരു സര്‍പ്രൈസ് ആണ്.ഈ പ്രണയ കഥയുടെ  മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്ക്ക് അത് മനസിലാകും.

 

അങ്ങനെ ചെറുതായി ക്ലാസുകള്‍ ഒക്കെ തുടങ്ങി .എല്ലാവരും പഠനത്തില്‍ ഒക്കെ മുഴുകി തുടങ്ങി. ഏറ്റവും മുമ്പിലുള്ള ബെഞ്ചില്‍ ആണ് ഞാന്‍ ഇരിക്കുന്നത്. അവിടിരുന്നു ഒന്ന് കണ്ണ് വെട്ടിച്ചു നോക്കിയാല്‍ എനിക്ക് അച്ചുനെ കാണാം. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിത്തുടങ്ങി . സ്നേഹ എന്നോട് നല്ല കൂട്ടായി. അവള്‍ അവളുടെ ജീവിതത്തില്‍ ഉണ്ടായ പല പല സംഭവങ്ങളും പറഞ്ഞു. അവളുണ്ടേ പൊളിഞ്ഞു പോയ പ്രണയവും ഭാവി ഭാര്ടഹ്വിനെ കുറിച്ചുള്ള സങ്കല്‍പവും ഒക്കെ വിവരിച്ചു തന്നു. ആളല്‍പ്പം ഓവര്‍ ആണേലും ഒരു പാവം ആണെന്ന് തോന്നി. പേരിനൊരു അല്‍പ്പം ജാട പൊങ്ങച്ചം ഉണ്ട് പക്ഷെ.

 

അങ്ങനെ സ്നേഹ പതിയെ പതിയെ  എന്നോട് അടുത്തു. ഇനിയും ഈ ബന്ധം മുന്നോട്ടു പോയാല്‍ അവള്‍ എന്നെ ഇഷ്ടപെടും എന്ന് അവള്‍ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ഞെട്ടി പക്ഷെ ഉള്ളില്‍ ചെറിയ ഒരു സന്തോഷമോ എന്തക്കൊയോ ഒക്കെ തോന്നി. പ്രായത്തിന്റെ പക്വത ഇല്ലാത്ത കൊണ്ടാണെന്ന് തിരിച്ചറിയാന്‍  ഒരുപാട് വര്ഷം വേണ്ടി വന്നു അവള്‍ക്കു. അവളുടെ സ്ഥാനത് അച്ചു ആരുന്നെ ഞാന്‍ അപോഴേ പച്ചക്കൊടി  കാണിച്ചേനെ.പക്ഷെ അച്ചു അധിക്കം എന്നോട് മിണ്ടാറെ ഇല്ല.

 

അന്നു സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോ ചെറിയ മഴ ഉണ്ടാരുന്നകൊണ്ട് ഞാന്‍ ഒരു കടയില്‍ കേറി നിന്നരുന്നു.അങ്ങനെ കടയില്‍ നില്‍ക്കുമ്പോ റോഡ്ലൂടെ ഒരു ബസ്‌ പോകുന്നു.കൃത്യം കടയുടെ മുമ്പില്‍ വന്നതും ബസ്‌ നിന്ന്. അതില്‍ നിന്നും ആരൊക്കയോ ഇറങ്ങി പോകുന്നു.വെറുതെ ഒന്ന് സൂക്ഷിച്ചു നോക്കി .അതാ അച്ചു.കുട ചൂടി പതിയെ നടക്കുന്നു. എന്‍റെ മുന്നിലൂടെയ അവള്‍ നടന്നത്.എന്റെ തോന്നു മുമ്പില്‍ എത്തിയതും അവള്‍ എന്‍റെ  മുഖത്തേക്ക് ഒന്ന് നോക്കി എന്നോടു ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു . ഈശ്വരാ ……… ഒരു ഇടിയും മിന്നലും ഒന്നിച്ചു എന്‍റെ നെഞ്ചില്‍ തറച്ചപോലെ തോന്നി . ഞാന്‍ ഒന്ന് എന്‍റെ പുറകിലേക്ക് നോക്കി ഇനി പുറകിലെ ആരോടേലും ആണോ ചിരിച്ചേ. പക്ഷെ ആരുമില്ല. അപ്പൊ എന്നോട് തന്നെ. പെട്ടന്ന് ഞാന്‍ അവളെ നോക്കി…പക്ഷെ അവള്‍ അപ്പോഴേക്കും നടന്നു നീങ്ങി കഴിഞ്ഞിരുന്നു. ഹാ മതി…ഒന്ന് ചിരിച്ചല്ലോ ..ഇനി ഇത്തിരി മഴ നനഞ്ഞാലും വേണ്ടില്ല.,,…അനിയത്തിപ്രാവ് സിനിമയിലെ “ഒരു രാജമല്ലി വിടരുന്ന പോലെ” എന്നാ പാട്ടും  മൂളി ക്യ്ക്ലെഇല് കീറി വീട്ടിലേക്കു പോയി….വീടെത്തും വരെ അച്ചുന്‍റെ  ആ പുഞ്ചിരി മാത്രം ആരുന്നു മനസ്സില്‍ .

 

                                                                                                                           തുടരും ………..

 

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കാണുന്ന കമന്റ്  ബോക്സില്‍ എഴുതി അറിയിക്കുക

Saturday, October 25, 2014

ഭാഗം 3 - എന്‍റെ പ്രണയം

                                ശബ്ധം കേട്ട ഭാഗത്തേക്ക് ഞാന്‍‍‍ തിരിഞ്ഞു നോക്കി.

“ സാര്‍  , ബസ്സ്‌ കിട്ടാന്‍ വൈകി  അതാ കുറച്ചു ലേറ്റ് ആയി. ക്ലാസ്സ്‌ തുടങ്ങിയോ സാര്‍ ? അവള്‍ ചോദിച്ചു .

ശരം പോലെ  ഉള്ള ഈ ചോദ്യം മാധവന്‍‍ സര്‍നോട് ആരുന്നു.

ഉദിച്ചു വരുന്ന സൂര്യനെ പോലെ വളരെ മനോഹരമായ ഒരു കുഞ്ഞു പുഞ്ചിരിയുമായി നില്‍ക്കുന്ന അവളുടെ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കി  പക്ഷെ പച്ചക്കിളി അല്ല. മഞ്ഞക്കിളി ആണ്. ഒട്ടും ഭംഗിയില്ലാത്ത ഒരു മഞ്ഞ ചുരിദാര്‍ ‍ .പക്ഷെ അവള്‍ക്കു ഒരു വിധം വെളുത്ത നിറം ഉള്ളതുകൊണ്ട് ആ ചുരിദാര്‍ ‍ ഇണങ്ങുന്നുണ്ട് .കണ്ടു മറന്ന മുഖം .പക്ഷെ ഓര്‍മ്മ കിട്ടുന്നില്ല. ഒരു മിന്നായം പോലെ മനസ്സില്‍ എന്തൊക്കയോ കടന്നു വന്നു.പക്ഷെ മാധവന്‍ സാര്‍ ‍ അവളോട്‌ ക്ലാസ്സില്‍ പോയി ഇരുന്നോളാന്‍ ‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത്‌ ദൈവമേ അവര്‍ എന്താണ് സംസാരിച്ചത്. ഞാന്‍ ‍എന്താ  അത് കേള്‍ക്കാതെ പോയെ. അവള്‍ പതിയെ നടന്നു ക്ലാസ്സിലേക്ക് പോയി

എന്റെ മനസ്സില്‍ ഒരു സമാധാനം ഉണ്ടാരുന്നു . എന്‍റെ  സ്കൂളില്‍ തന്നെ അവള്‍ക്കു അഡ്മിഷന്‍ കിട്ടിയല്ലോ 

“നീയും ക്ലാസ്സിലേക്ക് പോ ഞാന്‍ ഈ അഡ്മിഷന്‍ രജിസ്റ്റര്‍ ഒക്കെ എടുത്തുകൊണ്ടു ക്ലാസ്സിലേക്ക് വരാം ..ദേ അതാണ്‌ ക്ലാസ്സ്‌”- ഒരു ഒറ്റ ശ്വാസത്തില്‍ മാധവന്‍ സാര്‍ ഇതും പറഞ്ഞുകൊണ്ട് കൈ ചൂണ്ടി ഒരു വാതില്‍ കാണിച്ചു. വരാന്തയുടെ ഏറ്റവും അവസാനം ആണ് ആ വാതില്‍ ഒരു ജനലും കാണാം.

ഞാന്‍‍ ആ വാതില്‍ ലക്ഷ്യമാക്കി നടന്നു. പക്ഷെ അവള്‍ ആ വാതിലില്‍ കൂടി ‍ അല്ലല്ലോ പോയെ.അപ്പൊ എന്‍റെ  ക്ലാസ്സില്‍ അല്ല അവള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു

.ഒരു നിരാശ തോന്നിയെങ്കിലും  പ്രേമത്തിന്‍റെ ഗന്ധം ആ നിരാശക്കു ഇല്ലാത്ത കൊണ്ടു നടന്നു ആ വാതിലൂടെ അകത്തു കയറി.

ഈശ്വരാ വീണ്ടും പരീക്ഷണമോ  45 -50 കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ട് .പരിചയമുള്ള മുഖങ്ങള്‍ അറിയാന്‍ വെറുതെ ഒന്ന് പരതി .ഉവ്വ, ഉണ്ടല്ലോ കുറച്ചു ആള്‍ക്കാര്‍

 

അവരോടു ഒരു ഹായ് പറഞ്ഞു ഏറ്റവും ലാസ്റ്റ് ബെഞ്ചില്‍ സ്ഥാനം പിടിച്ചു. എന്‍റെ അടുത്തിരുന്നവര്‍ ഒക്കെ വളരെ ഗൌരവത്തോടെ ഇരിക്കുന്നു. കര്‍ത്താവെ ഈ കുഞ്ഞാടുകള്‍ ഒക്കെ ജാഡ പാര്‍ട്ടിആണോ . പണി പാളി

വെറുതെ ഇരുന്നു ബുക്കില്‍ ഓരോന്നു കുത്തി വരച്ചുകൊണ്ടിരുന്നപ്പോ കണ്ണുകള്‍ അറിയാതെ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക്‌ ഒന്ന് നീങ്ങി. കറുത്തതും വെളുത്തതും ആയ കുറെ സുന്ദരിമാര്‍ ..കണ്ണ് ചുമ്മാ ഒന്ന് ഓടിച്ചു ഒരു സൈഡില്‍ ദേ മഞ്ഞക്കിളി ആരോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നു .

പെട്ടന്ന് കതകു തുറന്നു മാധവന്‍ സാര്‍ കയറി വന്നു . സാറിന്‍റെ കൂടെ വെളുത്ത ഒരു ടീച്ചറും ഉണ്ട്.

“ഗുഡ് മോര്‍ണിംഗ് ഓള്‍ ഓഫ് യു , എന്‍റെ പേര് മാധവന്‍ കേമെസ്ട്രി ആണ് പഠിപ്പിക്കുന്നത്‌.ഇതു അമ്പിളി ടീച്ചര്‍.ഫിസിക്സ്‌ ടീച്ചര്‍  ആണ്. ഇന്നു മുതല്‍ നിങ്ങള്‍ പുതിയ ഒരു കോഴ്സ് പഠിക്കാന്‍ തുടങ്ങുവാണല്ലോ.പല സ്ഥലം ആയകൊണ്ട് നിങ്ങള്‍ നിങ്ങളെ ഒന്ന് പരിചയ പെടുത്തുക. നിങ്ങളുടെ പേരും സ്ഥലവും  ഒന്ന് പറയുക . ശരി ,ഇവിടുന്നു തന്നെ തുടങ്ങിക്കോ"- എന്നും പറഞ്ഞു പെണ്‍കുട്ടികള്‍ ഇരുന്ന മുന്‍നിരയിലെ ഏറ്റവും മൂലയില്‍ ഇരുന്ന പെണ്‍കുട്ടിക്ക് നേരെ സാര്‍ കൈ ചൂണ്ടി .

 

എട്ടിന്റെ പണി കിട്ടിയമാതിരി ആ പെണ്‍കുട്ടി പേടിയും നാണവും കലര്‍ന്ന മുഖവുമായി എഴുന്നേറ്റു .വളരെ പതിഞ്ഞ സ്വരത്തില്‍ എന്തോ പറഞ്ഞു . പക്ഷെ ആര്‍ക്കും ഒന്നും മനസിലായില്ല

“അങ്ങ് പുറകില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാന്‍  പറ്റില്ല. ഉറക്കെ  പറയു കുട്ടി.”- അമ്പിളി ടീച്ചര്‍ പറഞ്ഞു

“എന്‍റെ  പേര് പ്രതിഭ, ഈ സ്കൂളിന്റെ പുറകിലാണ് വീട് -ആ കുട്ടി പറഞ്ഞൊപ്പിച്ചു

 

അങ്ങനെ ഓരോരുത്തര്‍ അവരവരുടെ പേര് പറഞ്ഞു തുടങ്ങി. എന്‍റെ  ആകാംഷ കൂടി. മഞ്ഞകിളിയുടെ പേര് അറിയാന്‍  ഞാന്‍ കാത്തിരുന്നു . കറങ്ങി തിരിഞ്ഞു അവളുടെ ഊഴം എത്തി.

മടിയില്‍ വെച്ചിരുന്ന കറുത്ത ബാഗ്‌ ഡസ്ക്ന്‍റെ മുകളില്‍ വെച്ചു.എന്നിട്ട് എഴുന്നേറ്റു .ഒരു നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു-

“ എന്‍റെ പേരു ……………………………….

 

 

                                                                               

                                                                                               തുടരും 

 

ഈ നോവലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ബോക്സില്‍ എഴുതുക

Saturday, October 11, 2014

ഭാഗം 2- എന്‍റെ പ്രണയം


ശ്വാസം വിടാതെ ആണ് അടുത്തേക്ക് ചെലുന്നത് .പതിയെ ഞാന്‍ കൈ നീട്ടി ഒന്ന് തോണ്ടി വിളിക്കാമെന്ന് കരുതി കൈ ഒന്ന് നീട്ടാന്‍ തുടങ്ങിയപ്പോഴേക്കും അവളെ  ആരോ പുറകില്‍ ഉണ്ടെന്നു ഉള്‍‍ വിളി ഉണ്ടായപോലെ  തിരിഞ്ഞു പോലും നോക്കാതെ ഓഫിസ് മുറിയിലേക്ക് നടന്നു. തോണ്ടാന്‍ നീട്ടിയ കൈ ആരും കണ്ടു ചമ്മണ്ട എന്ന് കരുതി അതുപോലെ നീട്ടി എന്‍റെ  തന്നെ തലമുടി ഒന്ന് ഒതുക്കി . താക്കോല്‍ ഇട്ടു സൈക്കിള്‍ തുറന്നു ഞാന്‍ നമ്മുടെ ഹെര്‍ക്കുലിസ് ഭഗവാന്‍റെ മുകളില്‍ കയറി വീട്ടിലേക്കു  പോയി .

                                      വീട്ടിലേക്കുള്ള ആ 6 കിലോമിറ്റെര്‍  ആ പച്ച പട്ടുപാവടക്കാരിയെ കുറിച്ചു ഓരോന്ന് ഓര്‍ത്തു മനസ്സില്‍ ഓരോന്ന് പിറുപിറുത്തുകൊണ്ടു മുന്നോട്ടു പോയി. അവളുടെ പേര് ഒന്ന് അറിഞ്ഞരുന്നേല്‍ കൊള്ളാമാരുന്നു എന്ന് ഓര്‍ത്തപ്പോ ഒത്തിരി വിഷമം തോന്നി. അല്ലേലിപ്പോ  ഞാന്‍ എന്തിനാ വിഷമിക്കുന്നേ .. അവള്‍ എന്‍റെ കാമുകി ഒന്നും അല്ലല്ലോ ..ആ അങ്ങനെ ആശ്വസിച്ചു വീടെത്തി,
                                          വീട്ടില്‍ എത്തിയപ്പോ അമ്മ വാതുക്കല്‍ തന്നെ നില്‍പ്പുണ്ടാരുന്നു . അഡ്മിഷന്‍ കിട്ടി എന്നറിഞ്ഞപ്പോ അമ്മക്ക് വലിയ സന്തോഷം ആയി.അപ്പൊ തന്നെ നമ്മുടെ പിതാശ്രിയെ വിളിച്ചു കാര്യം പറഞ്ഞു. മാധവന്‍ സാര്‍ ആണോ എല്ലാം ചെയ്തതെന്ന് അച്ഛന്‍ ചോദിച്ചപ്പോഴാണ് ഞാന്‍ ആ മഹത്തായ മണ്ടത്തരം ഓര്‍മ്മ വന്നത് ..ആ കറുത്ത് തടിച്ചു ആജാനബാഹു ആയ സാറിന്‍റെ  പേര് ചോദിക്കാന്‍ ‍ മറന്നു . ഒരു താങ്ക്സ് പോലും ഞാന്‍ പറഞ്ഞില്ല.. അതെങ്ങനാ  അവള് കാരണം അല്ലെ മറന്നത് . ആ പച്ചപട്ടു പാവാട പെണ്ണ് അവിടെ നിന്നില്ലരുന്നെല്‍ ഞാന്‍ ഒരു പക്ഷെ മാധവന്‍ സാറിനോട് താങ്ക്സ് പറഞ്ഞേനെ.. ആ അത് പോട്ടെ അടുത്ത ആഴ്ച സ്കൂള്‍ തുറക്കും അപ്പൊ പോയി ഒരു  സോറി പറഞ്ഞേക്കാം.

                                   രാത്രി അത്താഴം കഴിക്കുമ്പോ  എന്‍റെ    അനിയത്തി ചോദിച്ചു പരിചയം ഉള്ള ആരേലും അഡ്മിഷന്‍ എടുക്കാന്‍ വന്നോ എന്ന്. അപ്പോഴാണ് ഞ നമ്മുടെ പച്ച പട്ടുപവടക്കാരിയുടെ കാര്യം ഓര്‍ത്തത്‌ .
ഞാന്‍ പറഞ്ഞു ആരേം കണ്ടില്ല.ഞാന്‍  ശ്രദധിചില്ല ,അഡ്മിഷന്‍ കഴിഞ്ഞപ്പോഴേ ഞാന്‍ അവിടുന്ന് ഇങ്ങു വന്നു എന്ന് ,


                                      ചെറിയ ഒരു മഴയുടെ ലക്ഷണം .ഉടനെ മഴ പെയ്യുമെന്ന് തോന്നുന്നു ഇടിയും മിന്നലും ഉണ്ട്. ടെലിവിഷന്‍ന്‍റെ വയര്‍ ‍ ഒക്കെ ഊരി വിട്ടിട്ടു കിടക്കാന്‍  അമ്മ പറഞ്ഞു. ഞാന്‍ അതൊക്കെ ഊരി  ഇട്ടു,നേരെ മുറിയില്‍ പോയി . കണ്ണാടിയില്‍ ഒന്ന് നോക്കി
   മീശ ഒരിത്തിരി കൂടി വളര്‍ന്നിരുന്നെല്‍ ഒരു ഗമ ഉണ്ടാരുന്നു..ഒന്ന് പൊടിഞ്ഞു വരുന്നുണ്ട്..താടി വളരുന്ന ലക്ഷണം ഇല്ല..

               ഇപ്പോഴത്തെ പെമ്പിള്ളെര്‍ക്ക് താടിം മീശേം ഉള്ളതാണോ ഇഷ്ടം അതോ ഇല്ലാത്തതാണോ ഇഷ്ടം?.  ഗ്ലാമര്‍ ഇത്തിരി കൂടി ഒന്ന് കൂട്ടാന്‍  എന്താ വഴി.?

പഴയ കുറെ വനിത തപ്പി എടുത്തു അതിലൊക്കെ ഒന്ന് പരതി .പക്ഷെ വലിയ ഗുണം ഉണ്ടാകുന്ന ഐഡിയ ഒന്നും കിട്ടിയില്ല. ഒരാഴ്ചകൊണ്ട് മൊത്തത്തില്‍ സെറ്റപ്പ് ഒക്കെ ഒന്ന് മാറ്റണം. ..പക്ഷെ എങ്ങനെ? ..ഹോ അതൊന്നും നടക്കില്ല…ഞാന്‍ ഓര്‍ത്തു..

“അല്ലേലും കേരളത്തിലെ ആണുങ്ങള്‍ക്ക് എന്തിനാ ഗ്ലാമര്‍  കേറി കിടക്കടാ” ഞാന്‍ എന്നോട് തന്നെ പറഞ്ഞു


അങ്ങനെ നീണ്ട ഒരാഴ്ച തീര്‍ന്നു സ്കൂള്‍ തുറക്കുന്ന ദിവസം എത്തി രാവിലെ കുളിച്ചൊരുങ്ങി സ്കൂളില്‍ എത്തി. ആദ്യ ദിവസം അല്ലെ അപ്പൊ ഇന്നു ഉച്ച വരയെ ക്ലാസ്സ്‌ ഉണ്ടാകു .അതിനാല്‍ ചോര്‍ ‍ എടുതില്ല. ഒരു ബുക്കും പിന്നെ എന്തേലും കുത്തിക്കുറിക്കാന്‍ ഒരു പേന കൂടി എടുത്തു കൊണ്ട പോയത്. “എന്‍റെ  പോന്നു ദൈവമേ,ആ പെണ്ണിന് അഡ്മിഷന്‍ കിട്ടി കാണണെ.ഇനി അഥവാ കിട്ടിയില്ലേ വേറെ ഏതെങ്കിലും തരുണീ മണികള്‍ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു പതിയെ ഗേറ്റ് കഴിഞ്ഞു അകത്തേക്ക് കയറി. മരത്തിന്റെ ചുവട്ടില്‍ ആദ്യം നോക്കി അവള്‍ ഉണ്ടോ എന്ന്.പക്ഷെ ഇല്ലാരുന്നു. സ്റ്റാഫ്‌ റൂമില്‍ പോയി മാധവന്‍ സാറി നെ കണ്ടു പഴയ ഒരു താങ്ക്സും അതിന്റെ  കൂടെ വാല്‍ പോലെ ഒരു സോറിയും കൂടി കൊടുത്തു. അപ്പൊ സര്‍ ‍ പറഞ്ഞു" സാരമില്ല കണ്ണാ, നീ  ക്ലാസ്സില്‍ ചെല്ല്. ടീച്ചര്‍ ഇ പ്പോ വരും. പുതിയ കുട്ടികള്‍ ഒക്കെ  അവിടിരിപ്പുണ്ട്‌. പോയി പരിചയപ്പെട്. ഞാന്‍ ഒന്ന് മൂളി.പെട്ടന്നാണ് എന്‍റെ  പുറകില്‍ ഒരു സ്ത്രീ ശബ്ദം.. ഞാന്‍ തിരിഞ്ഞു നോക്കി ……………………………
                
                                                                                                  തുടരും

Friday, October 10, 2014

ഭാഗം 1- എന്‍റെ പ്രണയം

നേരം വെളുത്തുവരുന്നതേ ഉള്ളു ഒരു 6 മണി ആയിക്കാണും അപ്പോ എന്‍റെ അമ്മ  അടുക്കളയില്‍ നിന്ന് എന്തൊക്കെയോ കലപില പറയുന്നുണ്ട്.എന്നെ രാവിലെ തെറികൊണ്ടുള്ള അഭിഷേകം ആണെന്ന് ഒന്ന് ഊഹിച്ചെടുത്തു.കാര്യം വേറെ ഒന്നും അല്ല. ഇന്നാണ് പ്ലസ്‌ടു സ്കൂളില്‍ അഡ്മിഷന്‍റെ ഇന്റര്‍വ്യൂ .സീറ്റ്‌ വളരെ കുറവാണു,പക്ഷെ കിട്ടിയാല്‍ കിട്ടി .രാവിലെ നേരത്തെ പോയി അവിടെ ഉള്ള ഏതോ ഒരു സാറിനെ  കണ്ടാല്‍ അദ്ദേഹം അഡ്മിഷന്‍ ശരി ആക്കി തരും

 

Copyright @ 2013 Malayalam Trolly.

Designed by Templateiy & CollegeTalks